ജന്മദിനം കണ്ടുപിടിക്കാം

>> Friday, March 13, 2009

ജന്മദിനം കണ്ടു പിടിക്കാം

കുട്ടികളെ ഗണിതാഭിരുചി ഉള്ളവരാക്കി മാറ്റാന് ഇതാ ഒരു രസകരമായ കളി. ഇതു വളരെ പണ്ടു കാലം മുതലെ ഉപയോഗിച്ചു പോന്നിരുന്ന ഒരു കളിയാണ്. നിങ്ങളുടെ കുട്ടികളോട് അവരുടെ ജനനത്തിയതി ഓര്ക്കാന് ആവശ്യപ്പെടുക. അത് അവരുടെ മനസ്സില് മാത്രം വിചാരിച്ചാല് മതി. ഇനി അവരോട് ചില ചോദ്യങ്ങള് ചോദിക്കുക.

Step 1) അവരോട് ജന്മമാസത്തിന്റെ നമ്പര് ഓര്മ്മിക്കാന് പറയുക : January = 1, Feb = 2 etc.
Step 2) അതിനെ 5 കൊണ്ടു ഗുണിക്കാന് പറയുക
Step 3) അതിനോട് 6 കൂട്ടാന് പറയുക
Step 4) ഇപ്പോള് കിട്ടിയ നമ്പറിനെ 4 കൊണ്ടു ഗുണിക്കാന് പറയുക
Step 5) 9 കൂട്ടുക
Step 6) ഇപ്പോള് കിട്ടിയ തുകയെ 5 കൊണ്ടു വീണ്ടും ഗുണിക്കുക.
Step 7) അവസാനമായി, അതിനോട് ജനിച്ച തിയതി കൂട്ടാന് പറയുക. (അവര് ജനിച്ചത് 18 -)0 തിയതി ആണെങ്കില് 18 കൂട്ടുക)

ഉത്തരം പറയാന് ആവശ്യപ്പെടുക. ഉത്തരത്തില് നിന്നും നിങ്ങള് 165 കുറയ്ക്കണം. ഇപ്പോള് നിങ്ങള്ക്ക് അവര് ജനിച്ച മാസവും തിയതിയും കിട്ടുന്നു. ഒറ്റയുടെയും പത്തിന്റെയും സ്ഥാനത്ത് വരുന്നതാണു ജനിച്ചതിയതി. നൂറിന്റെയും ആയിരത്തിന്റെയും സ്ഥാനത്ത് വരുന്നതാണു മാസത്തിന്റെ നമ്പര്.

ഇതെങ്ങനെ: ഇവിടെ M ആണു മാസത്തിന്റെ നമ്പര്. D ആണു ജനിച്ച തിയതി . ഇനി നോക്കൂ...

5 (4 (5 M + 6 ) + 9 ) + D = 100 M + D + 165

നിങ്ങളുടെ അഭിപ്രായങ്ങള് comments -ഇല് ഇടുക. അഭിപ്രായങ്ങള്, വിമര്ശനമായാലും ശരി .... അത് എഴുതുക... അതാണു ഞങ്ങള്ക്ക് പ്രചോദനം...

നിങ്ങള്ക്ക് മെയില് ചെയ്യാനുള്ള വിലാസം : mathsekm@gmail.com

blog comments powered by Disqus