ബ്ലോഗ് ഹിറ്റുകള്‍ ആറായിരത്തിലേക്ക്

>> Sunday, June 28, 2009

പ്രിയ അദ്ധ്യാപകരേ,

നിങ്ങളേവരുടേയും സഹകരണം കൊണ്ട് ബ്ലോഗിന്റെ ഹിറ്റുകള്‍ ആറായിരത്തിന് തൊട്ടടുത്തെത്തി (5953) എന്ന സന്തോഷവാര്‍ത്ത ഈ പോസ്റ്റിലൂടെ നിങ്ങളെ അറിയിച്ചു കൊള്ളട്ടെ. ഗണിതശാസ്ത്രസംബന്ധിയായ വിഷയങ്ങള്‍ക്കു പുറമേ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്രദമായ പുതിയ വാര്‍ത്തകള്‍ കൂടി നല്‍കാന്‍ ഞങ്ങള്‍ പലപ്പോഴും ശ്രമിക്കാറുണ്ട്. റിസല്‍ട്ട് വിവരങ്ങളും പുതിയ പുതിയ സര്‍ക്കുലറുകളും ഉള്‍പ്പടെ അദ്ധ്യാപകര്‍ ആവശ്യപ്പെടുന്ന സര്‍ക്കാര്‍ ഉത്തരവുകളും മറ്റും അതാത് സമയം തന്നെ ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കാന്‍, ഞങ്ങളാല്‍ കഴിയാവുന്ന വിധം ശ്രമിച്ചിട്ടുണ്ട്. ഒപ്പം തന്നെ ലിനക്സില്‍ അദ്ധ്യാപകര്‍ക്കുള്ള സംശയങ്ങള്‍ കൂടി ബ്ലോഗിലൂടെ ചര്‍ച്ച ചെയ്തിട്ടുണ്ട്. പക്ഷെ ബ്ലോഗ് സന്ദര്‍ശിക്കുന്ന അദ്ധ്യാപകര്‍ കഴിയുമെങ്കില്‍ അഭിപ്രായങ്ങള്‍ കൂടി രേഖപ്പെടുത്തുമെങ്കില്‍ (Comments ല്‍) അത് ഞങ്ങള്‍ക്ക് ഒരു പ്രചോദനം കൂടിയാകും.

ഈ സമയം നമുക്ക് വേണ്ടത ഫീഡ്ബാക്കാണ്
. എന്തെല്ലാമാണ് ഒരു പുതിയ വിഷയം പ്രസിദ്ധീകരിക്കുമ്പോള്‍ (Posting) ഞങ്ങള്‍ ശ്രദ്ധിക്കേണ്ടത്? എന്തെല്ലാമാണ് നിങ്ങള്‍ക്ക് തോന്നിയ പോരായ്മകള്‍? എന്തെങ്കിലും വിഷയങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ടോ?

നിങ്ങളുടെ അഭിപ്രായങ്ങള്‍ Commentsല്‍ രേഖപ്പെടുത്തുമല്ലോ. എങ്ങനെ കമന്റു ചെയ്യണമെന്നറിയാന്‍ വലതു വശത്തുള്ള ന്യൂസ് ബോക്സുകളിലെ (Gadget) "എങ്ങനെ പോസ്റ്റു ചെയ്യാം" എന്ന തലക്കെട്ടിന് താഴെ കാണാവുന്നതാണ്. Scroll Bar ഉപയോഗിച്ച് താഴെയുള്ള ആ Gadget കണ്ടെത്താം.

മെയിലിലൂടെയും ഫീഡ് ബാക്കുകള്‍ അയക്കാവുന്നതേയുള്ളു
. -മെയില്‍ വിലാസം mathsekm@gmail.com

ഞങ്ങളുടെ ഫോണ്‍ നമ്പറുകള്‍: ഹരികുമാര്‍ 9895906518, നിസാര്‍ 9447714331

blog comments powered by Disqus