സംശയനിവാരണം!
>> Sunday, September 13, 2009
അധ്യാപകര്‍ക്ക് ഗണിതാധ്യാപനത്തിനിടെ ധാരാളം സംശയങ്ങളുണ്ടാകുന്നത് സ്വാഭാവികം. ഇതെല്ലാം തീര്‍ക്കാനൊരു വേദിയുണ്ടായിരുന്നെങ്കിലെന്ന് നാം ഒരുപാട് ആഗ്രഹിച്ചിട്ടില്ലേ? ഒരു പരിധിവരെ, ക്ളസ്റ്റര്‍ മീറ്റിംഗുകള്‍ അതിനു സഹായിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു. (എതിരഭിപ്രായക്കാര്‍ക്ക് പ്രതികരിക്കാം!). ഈ ഗണിതബ്ലോഗിന്റെ ഒരു പ്രധാന ലക്ഷ്യമായീ ഞങ്ങള്‍ കണക്കാക്കുന്നത് ഈ സംശയനിവാരമമാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള പ്രമുഖരായ ഗണിത റിസോഴ്സ് പരിശീലകര്‍ നമ്മുടെ ബ്ലോഗിന്റെ സ്ഥിരം സന്ദര്‍ശകരും അവരുടെ വിജ്ഞാനം പങ്കിടുവാന്‍ സദാ സന്നദ്ധരാണെന്നുമുള്ളതാണ് മഹാഭാഗ്യം!
എറണാകുളം നോര്‍ത്ത് പറവൂര്‍ സമൂഹം ഹൈസ്കൂളിലെ അധ്യാപികയായ ലളിതടീച്ചര്‍ അയച്ചുതന്ന ഒരു ചോദ്യമാണ് ചുവടെനല്‍കിയിരിക്കുന്നത്. ഇതിനോരുത്തരം നല്‍കി സഹായിക്കണമെന്നാണാവശ്യം.
ചിത്രത്തില്‍ ABCD, 10സെ.മീ. വശമുള്ള ഒരു സമചതുര(Square)മാണ് .A,B,C,D ഇവ കേന്ദ്രങ്ങളായി നാല് 'പാദവൃത്തങ്ങള്‍ '(Quarter Circles) വരച്ചിരിക്കുന്നു. ഷേഡ് ചെയ്തിരിക്കുന്ന ഭാഗത്തിന്റെ പരപ്പളവ് (Area) എന്ത്?
ഉത്തരങ്ങള്‍ കമന്റ് ചെയ്യാം, വിശദമായി മെയില്‍ ചെയ്യണമെന്നുള്ളവര്‍ക്ക് അങ്ങനെയാകാം, ഇനി അതല്ലാ, പേപ്പറില്‍ വരച്ചെഴുതി പോസ്റ്റു ചെയ്യാനാണുതോന്നുന്നതെങ്കില്‍ മടിക്കേണ്ട.
മെയില്‍ ചെയ്യേണ്ട വിലാസം : mathsekm@gmail.com
തപാല്‍ വിലാസം : എഡിറ്റര്‍, ബ്ലോഗ് വിശേഷം, എടവനക്കാട്, എറണാകുളം. 682502.