അലോട്രോപ്പി
>> Monday, September 7, 2009
ഇന്‍ഡ്യന്‍ ഭാഷകളില്‍ ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ രചിച്ച വ്യക്തിയെന്ന ബഹുമതിയുള്ള പള്ളിയറ ശ്രീധരന്‍ സാറിനെക്കുറിച്ച് പ്രത്യേകിച്ചൊരു ആമുഖം അധ്യാപകര്‍ക്കിടയില്‍ ആവശ്യമില്ലല്ലോ. ഈ വിഷയത്തെ കുട്ടികളില്‍ ഗണിതാഭിരുചി വളര്‍ത്താന്‍ തക്കവണ്ണം ഏറെ ലളിതമായാണ് തന്റെ പുസ്തകങ്ങളിലൂടെ അദ്ദേഹം അവതരിപ്പിച്ചു പോന്നിട്ടുള്ളത്. മലയാളത്തില്‍ തൊണ്ണൂറോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചതിന് രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ഭീമയുടെ പ്രത്യേക പുരസ്കാരം അദ്ദേഹത്തിനു ലഭിച്ച വിവരം എല്ലാ വാര്‍ത്താമാധ്യമങ്ങളും പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. മലയാളത്തിലെ ബാലസാഹിത്യത്തിനുള്ള ഏറ്റവും വലിയ പുരസ്കാരമാണ് ഭീമ അവാര്‍ഡ്. ഏറ്റവും കൂടുതല്‍ വര്‍ഷം DSMA സെക്രട്ടറി ആയിരുന്നവരില്‍ ഒരാളെന്ന റെക്കോഡും അദ്ദേഹത്തിനുണ്ട്. ഒരിക്കല്‍ സ്റ്റേറ്റ് സെക്രട്ടറിയുമായിട്ടുണ്ട്. ഗണിതശാസ്ത്രത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഈ മഹാപ്രതിഭ നമ്മുടെ ബ്ലോഗിലേക്ക് വളരെ രസകരമായ ഒരു ലേഖനം അയച്ചു തന്നിട്ടുണ്ട്. ഗണിതശാസ്ത്രത്തിനു മാത്രം അവകാശപ്പെടാവുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ കണ്ണുകളെ വിടര്‍ത്തുമെന്നതില്‍ ലവലേശം സംശയിക്കാനില്ല. ലേഖനത്തിലേക്ക്...
ഒരു വസ്തു വിവിധ രൂപങ്ങളില്‍ കാണപ്പെടുന്നതാണ് അലോട്രോപ്പി എന്ന പ്രതിഭാസമായി അറിയപ്പെടുന്നത്. ഉദാഹരണമായി കാര്‍ബണിന്റെ വിവിധ രൂപങ്ങളാണ് കരിയും വജ്രവും. ഇവ കാര്‍ബണിന്റെ അലോട്രോപ്പിക് രൂപങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്.
സംഖ്യകള്‍ക്കും ഇത്തരമൊരു പ്രതിഭാസം ചൂണ്ടിക്കാട്ടാം. താഴെ കൊടുത്തിരിക്കുന്ന 3 നിരകളിലുള്ള സങ്കലനഫലങ്ങള്‍ ശ്രദ്ധിക്കുക
ആദ്യത്തെ നിരയിലെ സംഖ്യകളെ അക്ഷരത്തില്‍ എഴുതിയിരിക്കുന്നതാണ് രണ്ടാമത്തെ നിര. ഈ രണ്ടാം നിരയിലെ ഓരോ അക്ഷരങ്ങള്‍ക്കും ഒരു നിശ്ചിത അക്കം നല്‍കിയാണ് മൂന്നാമത്തെ വരി രൂപപ്പെടുത്തിയിട്ടുള്ളത്. ഒന്നാമത്തെയും മൂന്നാമത്തെയും നിരകളിലുള്ള സംഖ്യകള്‍ കൂട്ടി താഴെ എഴുതിയിരിക്കുന്നത് കണ്ടുവല്ലോ. ഒന്നാമത്തെ നിര കൂട്ടിയപ്പോള്‍ 61 എന്ന് ഉത്തരം കിട്ടിയിരിക്കുന്നു. രണ്ടാമത്തെ വരിയുടെ അവസാനം 61 നെ ഇംഗ്ലീഷ് ഭാഷയില്‍ SIXTYONE എന്നെഴുതിയിരിക്കുന്നു. ഇനി മുകളില്‍ നല്‍കിയ പ്രകാരം ഓരോ അക്ഷരങ്ങള്‍ക്കും ഓരോ വില നല്‍കി എഴുതുക. ഇതു തന്നെയായിരിക്കും മൂന്നാമത്തെ വരിയുടെ തുക എന്നു കാണാവുന്നതാണ്. എല്ലാ സംഖ്യകള്‍ക്കും ഇതു ബാധകമാവില്ല കേട്ടോ. എന്നാല്‍ ഇതു പോലുള്ള മറ്റു ചില ഗ്രൂപ്പുകള്‍ കൂടിയുണ്ട്. അവ കണ്ടെത്താന്‍ കുട്ടികളോടാവശ്യപ്പെടാവുന്നതേയുള്ളു.
സ്നേഹപൂര്‍വ്വം
പള്ളിയറ ശ്രീധരന്‍
ഇത്തരം ഗണിതശാസ്ത്ര സംബന്ധിയായ ലേഖനങ്ങളോ കവിതകളോ ചോദ്യങ്ങളോ ഉണ്ടെങ്കില്‍ അവ ഞങ്ങള്‍ക്കെഴുതുക. വിലാസം: എഡിറ്റര്‍, ബ്ലോഗ് വിശേഷം, എടവനക്കാട് പി.ഒ, എറണാകുളം ജില്ല
ഇ.മെയില്‍ വിലാസം: mathsekm@gmail.com