ഇന്ന് ജൂലൈ 11 ലോക ജനസംഖ്യാദിനം

>> Thursday, July 9, 2009



ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്. 1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അതിനു ശേഷം ജൂലൈ 11 World Population Day ആയി ആചരിച്ചു പോരുന്നു. അടുത്ത 50 വര്‍ഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ധരുടെ കണക്കുകൂട്ടല്‍. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2015-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കില്‍ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളര്‍ച്ച തടഞ്ഞേ മതിയാകൂ.
ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വര്‍ദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകള്‍ ലോകത്തിനു നല്‍കിയ പാഠം. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിന്റെ ഓര്‍മ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം. 1991 ലെ സെന്‍സസ് പ്രകാരം 84 കോടിയായിരുന്നു ഇന്‍ഡ്യയിലെ ജനസംഖ്യ. എന്നാല്‍ 2000 മേയ് 11 ന് നമ്മുടെ രാജ്യത്തെ ജനസംഖ്യ 100 കോടി തൊട്ടു. ഇങ്ങനെ പോയാല്‍ താമസിക്കുന്നതിനുള്ള സ്ഥലവും ഭക്ഷണവും എവിടെ നിന്ന് ലഭിക്കും..? ഭൂമിക്കടിയിലും ചന്ദ്രനിലും അന്യഗ്രഹങ്ങളിലുമൊക്കെ പോയി താമസിക്കേണ്ട അവസ്ഥ അതിവിദൂരമല്ല എന്ന് ഈ പോപ്പുലേഷന്‍ ഡേ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

blog comments powered by Disqus