SSLC പരീക്ഷയ്ക്ക മുമ്പേ ജനനത്തീയതി തിരുത്താം

>> Sunday, July 5, 2009

ജനനത്തിയതിയിലെ പിശകു തിരുത്തേണ്ടവര്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയ്ക്കു മുമ്പായി ഒരു അവസരം കൂടി ലഭിക്കുന്നു. പരീക്ഷക്കു ശേഷം തിരുത്തുന്നത് വലിയ ബുദ്ധിമുട്ടായതിനാലാണ് ഇത്തരമൊരു അവസരം ഒരുക്കുന്നതെന്ന് മന്ത്രി എം.എ ബേബി പറഞ്ഞു.
ഹൈസ്ക്കൂള്‍ തലത്തിലെ വിദ്യാര്‍ത്ഥികളുടേത് ഡി.ഇ.ഒ തലത്തിലും പ്രൈമറി വിദ്യാര്‍ത്ഥികളുടേത് എ.ഇ.ഒ തലത്തിലും തിരുത്തിക്കൊടുക്കും. പരീക്ഷാഭവന്റെ ജോലിഭാരം കുറക്കുന്നതിനാണ് ഇത് ചെയ്യുന്നതെന്നും വിദ്യാഭ്യാസവകുപ്പിലെ അദാലത്തിനു സമാപനം കുറിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട പരിപാടികളെല്ലാം അടുത്ത മാസം മുതല്‍ ഓണ്‍ലൈനില്‍ ആക്കും. ഓണ്‍ലൈനില്‍ അപേക്ഷ നല്‍കി പരിഹാരം ഉണ്ടാക്കാം. തൊഴില്‍ ഉപരിപഠനം എന്നിവയ്ക്കായി പെട്ടന്ന് ജനനത്തിയതി തിരുത്തേണ്ട കേസുകളില്‍ സ്ക്കൂളുകളിലെ രേഖകള്‍ ഒത്തു നോക്കാന്‍പരീക്ഷാഭവനിലെ ഉദ്യോഗസ്ഥന‍ നേരിട്ടു പോകണം. ഇതിന്റെ ചെലവും മറ്റും ചേര്‍ത്തുള്ള ഫീസായിരിക്കും ഈടാക്കുക. ഇതിനായി പരീക്ഷാഭവനില്‍ പ്രത്യേക സെല്‍ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

5-7-2009 ലെ മലയാളമനോരമ ദിനപ്പത്രത്തിലെ 12-ം പേജ് ഒന്നാം കോളം വാര്‍ത്ത (കൊച്ചി എഡിഷന്‍).

blog comments powered by Disqus