ഒരു കോണിനെ സ്കെയിലും കോമ്പസും ഉപയോഗിച്ച് 3 സമഭാഗങ്ങളാക്കാമോ?
>> Thursday, July 9, 2009
പ്രിയപ്പെട്ട കുട്ടികളേ, ഇതാ നിങ്ങള്‍ക്കൊരു അസൈന്മെന്റ്.. ഒരു കോണിനെ സ്കെയിലും കോമ്പസ്സും മാത്രം ഉപയോഗിച്ചു കൊണ്ട് രണ്ട് തുല്യഭാഗങ്ങളാക്കി മാറ്റാന്‍ ഇപ്പോഴത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിലും പുതിയ എട്ടാം ക്ലാസ് പാഠപുസ്തകത്തിലുമൊക്കെ നിങ്ങള്‍ പഠിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ അസൈന്മെന്റ് അതല്ല. തന്നിരിക്കുന്ന ഒരു കോണിനെ സ്കെയിലും കോമ്പസ്സും മാത്രം ഉപയോഗിച്ചു കൊണ്ട് 3 തുല്യഭാഗങ്ങാക്കി മാറ്റണം. ഉദാഹരണത്തിന് നിങ്ങള്‍ക്ക് തന്നിരിക്കുന്നത് 72 ഡിഗ്രി കോണാണെങ്കില്‍ നിങ്ങളതിനെ 24 ഡിഗ്രി വീതമുള്ള 3 സമഭാഗങ്ങളാക്കി മാറ്റണം. നിങ്ങള്‍ക്കൊരു ഗണിതശാസ്ത്രജ്ഞനാകാനുള്ള അവസരമാണ് ഈ ബ്ലോഗിലൂടെ ഞങ്ങളൊരുക്കുന്നത്. എന്താണെന്നറിയേണ്ടേ? അതിനായി Comments ല്‍ നോക്കുക