ലണ്ടനിലെ Monument of great fire !

>> Sunday, July 19, 2009



ന്നലെ ചിത്രത്തില്‍ കാണിച്ചിരുന്നത് ലണ്ടനിലെ Monument ആയിരുന്നു. അത് സ്ഥാപിച്ചിരിക്കുന്ന വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത് MDCLXVI എന്നാണ്. ഏതാണാ വര്‍ഷം എന്നു കണ്ടുപിടിച്ചു പറയാമോയെന്നായിരുന്നു ഇന്നലത്തെ ചോദ്യം. ദാ, ഉത്തരം പിടിച്ചോളൂ....
റോമന്‍ലിപിയില്‍ M=1000 D=500 C=100 L=50 X=10 VI=6 ആണല്ലോ.
ഇതെല്ലാം തമ്മില്‍ കൂട്ടുമ്പോള്‍ 1666 എന്നാണ് ഉത്തരം കിട്ടുന്നത്.
കൃത്യമായ ഉത്തരം തന്ന ബീററ്സ് ബാസ്ററിന് അഭിനന്ദനങ്ങള്‍!"Anonymous" മാര്‍ തങ്ങളുടെ പേരെങ്കിലും വെച്ചില്ലെങ്കില്‍ എങ്ങീനെ അഭിനന്ദിക്കും?

ലണ്ടനിലെ Monument നെപ്പറ്റി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇനി നമുക്ക് ഗണിതത്തിന്റെ മറ്റൊരു രസഭംഗി നുകരാം...
1 മുതല്‍ 10 വരെയുള്ള സംഖ്യകളുടെ എണ്ണല്‍ സംഖ്യകളുടെ തുക പറയാമോ?
പത്തും പതിനൊന്നും തമ്മില്‍ ഗുണിച്ച് പകുതി കണ്ടാല്‍പ്പോരേ? (10X11)/2= 110/2=55
ഒന്നു മുതല്‍ 100 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ തുകയോ? (100​X101)/2 =10100/2 =5050
ഒന്നു മുതല്‍ 1000 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ തുക? (1000X1001)/2 =1001000/2 =500500
ഒന്നു മുതല്‍ 10000 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ തുക? (10000X10001)/2 =100010000/2 =50005000
ഇനി 1 മുതല്‍ 100000 വരെയുള്ള എണ്ണല്‍ സംഖ്യകളുടെ തുക കണ്ണടച്ചു പറഞ്ഞു കൂടേ? 5000050000
എന്താ, ഗണിതത്തിന്റെ മനോഹാരിത ആസ്വദിക്കാനാകുന്നില്ലേ?
എണ്ണല്‍ സംഖ്യകള്‍ ഏതെല്ലാം എന്നു ചോദിച്ചാല്‍ ഇനി കണ്ണടച്ച് എണ്ണിത്തുടങ്ങുമല്ലോ 1,2,3,4...
ഒരു ചോദ്യം കൂടി ഒന്നു മുതല്‍ 9 വരെയുള്ള അക്കങ്ങളെ നൂറ് കിട്ടത്തക്കവിധം ക്രമം തെറ്റാതെ ഗണിതക്രിയകള്‍ ഉപയോഗിച്ച് കൊണ്ട് ഇടത്തുനിന്നും വലത്തോട്ട് ക്രമീകരിക്കാമോ? 12-3+45+6-7...ഇങ്ങനെ ക്രമം തെറ്റാതെ വേണം എഴുതാന്‍. ഉത്തരത്തിനായി നാളെ വരെ കാത്തിരിക്കുകയാണോ അതോ Comment ചെയ്യുന്നോ?

blog comments powered by Disqus