പ്രശ്നം,....പരിഹാരമുണ്ടോ?
>> Monday, July 27, 2009
കഴിഞ്ഞ ദിവസം ആതിര എന്ന ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ചിത്രത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ഒരു പ്രശ്നവുമായി വന്നു. ആ കുട്ടി എത്ര ശ്രമിച്ചിട്ടും ഈ പ്രശ്നത്തിനൊരു പരിഹാരം കണ്ടെത്താനായില്ലത്രേ. ഞാനും ഒന്നു പരിശ്രമിച്ചെങ്കിലും എനിക്കും അതിനൊരു വഴി കണ്ടെത്താനായില്ല. ഒരു പേപ്പറില്‍ അവളോട് ഞാനാ ചോദ്യം എഴുതി വാങ്ങി. അതിങ്ങനെയായിരുന്നു.
ചിത്രത്തില്‍ AB അര്‍ദ്ധവൃത്തത്തിന്റെ വ്യാസമാണ്. A യില്‍ കൂടിയുള്ള ഒരു രേഖ അര്‍ദ്ധവൃത്തത്തെ C യിലും B യില്‍ കൂടിയുള്ള ഒരു രേഖ അര്‍ദ്ധവൃത്തത്തെ D യിലും ഖണ്ഡിക്കുന്നു. ഈ രേഖകള്‍ E യില്‍ ഖണ്ഡിക്കുന്നു. (AC X AE) + (BD X BE) = (AB)2 എന്നു തെളിയിക്കുക
കേരളത്തിലെ നിരവധി പ്രഗത്ഭരായ അദ്ധ്യാപകരുടെ പങ്കാളിത്തവും പിന്തുണയും ഉള്ള ഈ ബ്ലോഗിലൂടെ ഞാന്‍ ഈ പ്രശ്നം സമര്‍പ്പിക്കുകയാണ്. ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടോ? അതോ, ചോദ്യം പ്രശ്നമാണോ? ഉത്തരത്തിനായി കാത്തിരിക്കുന്നു. Comment ചെയ്യുക.
പോസ്റ്റിനു താഴെയുള്ള Comments ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന വെളുത്ത പ്രതലത്തില്‍ ഉത്തരം Type ചെയ്യാം. Comment as എന്ന ബോക്സില്‍ നിന്നും Anonymous തെരഞ്ഞെടുത്ത് Enter ചെയ്യുക. പ്രതികരണങ്ങളില്‍ പേരും സ്ക്കൂളും ജില്ലയും ചേര്‍ക്കുമല്ലോ