സംഖ്യാ മാജിക്
>> Wednesday, July 15, 2009
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് നിങ്ങള്‍ക്കായി ഒരു സംഖ്യാ മാജിക്ക് അവതരിപ്പിച്ചിരുന്നു. ഇതാ വീണ്ടും ഒരെണ്ണം. കൂട്ടുകാര്‍ക്കിടയില്‍ അവതരിപ്പിച്ച് ശരിക്ക് വിലസിക്കോളൂ. മാജിക്ക് എന്താണെന്നല്ലേ? നോക്കൂ..
കൂട്ടുകാരോട് ഒരു മൂന്നക്ക സംഖ്യ ആരും കാണാതെ എഴുതാനാവശ്യപ്പെടുക.
ഇതിലെ അക്കങ്ങള്‍ സ്ഥാനം മാറ്റി നമുക്കാകെ എത്ര മൂന്നക്കസംഖ്യകളെഴുതാം. ആറ് അല്ലേ? ഇതില്‍ നിന്നും ഏതെങ്കിലും ഒരു സംഖ്യയുടെ അക്കങ്ങളുടെ തുക പറയാനാവശ്യപ്പെടുക. ആ ആറ് മൂന്നക്കസംഖ്യകളും കൂടി മറ്റാരും കാണാതെ കൂട്ടാനാവശ്യപ്പെടുക. നിങ്ങള്‍ക്ക് അതിന്റെ തുക നിഷ്പ്രയാസം പറഞ്ഞു കൊടുക്കാം.
ഉദാഹരണത്തിന് ഒരു മൂന്നക്ക സംഖ്യ= 732
അതിലെ അക്കങ്ങളുടെ തുക = 7+3+2=12
732 നെ എതെല്ലാം വിധത്തില്‍ അക്കങ്ങളുടെ സ്ഥാനം മാറ്റി എഴുതാം?
(1)732 (2)723 (3)372 (4)327 (5)237 (6)273
ഇനി ഇവയുടെ തുക നമുക്ക് കൂട്ടാനാവശ്യപ്പെടണം 732+723+372+327+237+273
ഉത്തരം നിങ്ങള്‍ പറഞ്ഞു കൊടുക്കും 2664. എങ്ങനെയെന്നല്ലേ?
മൂന്നക്കസംഖ്യയിലെ അക്കങ്ങളുടെ തുക ആദ്യമേ ചോദിച്ചിരുന്നില്ലേ? അതിനെ 222 കൊണ്ട് ഗുണിച്ചാല്‍ മതി. ഇവിടെ ഈ ഉദാഹരണത്തില്‍ 12 ആയിരുന്നു അക്കങ്ങളുടെ തുക. അതുകൊണ്ട് ഉത്തരം 12X22=2664.
എങ്ങനെയുണ്ട് ഈ വിദ്യ? പുതിയ പുതിയ മറ്റെന്തെങ്കിലും ഗണിത ശാസ്ത്ര കടംകഥകളോ പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ mathsekm@gmail.com എന്ന വിലാസത്തില്‍ അയക്കുമല്ലോ.