ഉത്തരം കിട്ടിപ്പോയി...!!!

>> Wednesday, July 22, 2009


താഴെയുള്ള പോസ്റ്റില്‍ അപര്‍ണയുടെ അമ്മാവന്‍ ഉന്നയിച്ച ചോദ്യത്തിന് ചിലര്‍ മെയിലിലൂടെയും ഫോണിലൂടെയുമെല്ലാം കൃത്യമായ ഉത്തരം പറഞ്ഞിരുന്നു. പക്ഷെ അവരോടെല്ലാം ഉത്തരങ്ങള്‍ Comment ല്‍ രേഖപ്പെടുത്താനാവശ്യപ്പെട്ടെങ്കിലും കാര്യമായ Comments ഒന്നും കണ്ടില്ല. പ്രിയപ്പെട്ടവരേ, നിങ്ങളുടെ Commentകളാണ് ഞങ്ങള്‍ക്ക് പ്രചോദനമേകുന്നത്. നമുക്ക് ഈ ബ്ലോഗിന്റെ എല്ലാ സാധ്യതകളേയും പരിചയപ്പെടുത്താം. നാളെ നിങ്ങള്‍ക്കും ഇത്തരമൊരു ബ്ലോഗ് തുടങ്ങാനാവുന്നതല്ലേയുള്ളു? ആ സാധ്യതകളെ ഇപ്പോഴേ പ്രയോജനപ്പെടുത്തുക. ഒരു ബ്ലോഗ് എങ്ങനെ നിയന്ത്രിക്കാമെന്നതടക്കമുള്ള കാര്യങ്ങള്‍ തുടര്‍ന്നുള്ള Post കളിലൂടെ നമുക്കു ചര്‍ച്ച ചെയ്യാന്‍ കഴിയും. അതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ Comment ചെയ്യാന്‍ ശ്രമിച്ചു നോക്കൂ.

അപര്‍ണയുടെ ഒരു സുഹൃത്ത് അവളെ സഹായിച്ചു. അതിന്റെ പിന്നിലെ രഹസ്യം വളരെ ലളിതമാണെന്നറിഞ്ഞപ്പോള്‍ അവള്‍ക്ക് ഗണിതരസം കൂടുതല്‍ മാധുര്യമുള്ളതായിത്തോന്നി. കാരണം, അപര്‍ണ്ണ അമ്മാവനോട് ഏറ്റവുമൊടുവില്‍ പറഞ്ഞുകൊടുത്ത സംഖ്യയിലെ അക്കങ്ങള്‍ തമ്മില്‍ കൂട്ടി തൊട്ടു മുകളിലുള്ള 9 ന്റെ ഗുണിതത്തില്‍ നിന്നും കുറച്ചാല്‍ വെട്ടിക്കളഞ്ഞ സംഖ്യ കണ്ടു പിടിക്കാനാകുമത്രേ.
അപര്‍ണക്ക് ഉത്തരമായി കിട്ടിയ 7219620 എന്ന സംഖ്യയിലെ 6 വെട്ടിക്കളയുന്നു. ബാക്കിയുള്ള 721920 എന്ന സംഖ്യ അമ്മാവനോട് പറഞ്ഞപ്പോള്‍ ഉടനെ അദ്ദേഹം അതിലെ അക്കങ്ങള്‍ കൂട്ടി. 7+2+1+9+2+0=21. ഈ 21 നു മുകളിലെ 9 ന്റെ ഗുണിതമായ 27 ല്‍ നിന്നും 21 കുറക്കുന്നു 27-21=6 ഇത്രേ ഉള്ളു കാര്യം. അമ്മാവന്‍ ഒരു യാത്രക്കിറങ്ങുന്നതിനാല്‍ വിശദമായ ഒരു ചര്‍ച്ചയ്ക്ക് സമയം കിട്ടിയില്ല. എന്തായാലും തൊട്ടടുത്ത ഒരു ദിവസം വരാനും മറ്റൊരു മാജിക്ക് അവതരിപ്പിക്കാമെന്നും പറഞ്ഞ് അദ്ദേഹം പുറത്തേക്കിറങ്ങി. എന്തായാലും അപര്‍ണയും അമ്മാവനും ഗണിത മാജിക്കുകളുമായി നിങ്ങളിലേക്ക് ഇനി ഇടക്കിടെ വന്നെത്തി നോക്കും. വിവിധ വിഷയങ്ങളുമായി എന്നും നമുക്ക് കണ്ടു മുട്ടാം.

മേല്‍പ്പറഞ്ഞ മാജിക്കിലെ ഗണിതതത്വം=ഏതൊരു സംഖ്യയില്‍ നിന്നും അതിലെ അക്കങ്ങള്‍ കൂട്ടിയ സംഖ്യ കുറച്ചാല്‍ കിട്ടുന്ന സംഖ്യ ഒന്‍പതിന്റെ ഒരു ഗുണിതമായിരിക്കും.

blog comments powered by Disqus