മക്കളെയോര്‍ത്ത്.....

>> Sunday, July 12, 2009



ഇക്കഴിഞ്ഞ ജൂണ്‍ 19ന് പതിവുകളെല്ലാം തെററിച്ചാണ് ആഷ്മിത്. കെ. സുരേഷ് എന്ന യുകെജി ക്കാരന്‍ സ്കൂളിലേക്ക് പുറപ്പെട്ടത്.സ്കൂള്‍ വാനില്‍ നിന്നും തിരിച്ചിറങ്ങിവന്ന് അമ്മയ്കും കുഞ്ഞനുജത്തിക്കും ഉമ്മ കൊടുത്തു.

തൃശൂര്‍ ജില്ലയിലെ കുഴിക്കാട്ടുശ്ശേരി സ്വദേശി സുനിലിന്റേയും ശുഭയുടേയും ഈ മകന്‍ 15 കി.മീ അകലെ തൃപ്രയാറില്‍ അണ്‍എയിഡഡ് സ്കൂളിലാണ് പഠിക്കുന്നത്.
രാവിലെ 8.30. സ്കൂള്‍ മുറ്റം നിറയെ വാഹനങ്ങള്‍. കരാറടിസ്ഥാനത്തില്‍ കുട്ടികളെ കൊണ്ടുവരുന്ന 40 വാനുകള്‍. രക്ഷാകര്‍ത്താക്കള്‍ സ്വയം ഏര്‍പ്പാടാക്കിയവയും സ്കൂട്ടറുകളും കാറുകളുമായി സ്വകാര്യ വാഹനങ്ങളും.അവിടെയാണ് ആഷ്മിതും കൂട്ടുകാരും നിവര്‍ത്തിപ്പിടിച്ച വര്‍ണ്ണക്കുടകളുമായി വാനിറങ്ങി ക്ളാസ്സിലേക്ക് നടന്നത്. അശ്രദ്ധമായി പുറകോട്ടെടുത്ത വാന്‍ ആഷ്മിതിനെ തട്ടിയിട്ട് തലയിലൂടെ കയറിയിറങ്ങി.സ്കൂള്‍ മുറ്റം അവന്റെ കുഞ്ഞിച്ചോരയില്‍ നനഞ്ഞു.....
കഴിഞ്ഞ കുറെ വര്‍ഷമായി നമ്മുടെ അദ്ധ്യന വര്‍ഷങ്ങള്‍ ആരംഭിക്കുന്നത് ഇങ്ങനെ കുരുന്ന് രക്തം കണ്ടുകൊണ്ടാണ്...ഓരോ സംഭവങ്ങള്‍ക്കു ശേഷവും, കുറ്റം ഓരോരുത്തരിലായി ആരോപിച്ച് ചര്‍ച്ച ചെയ്യാം. ഡ്രൈവറുടെ അശ്രദ്ധ, മാനേജ്മെന്റിന്റെയും അധ്യാപകരുടെയും വീഴ്ച, റോഡുകളുടെ തകരാറ്.....കാരണങ്ങള്‍ ഒട്ടേറെ പറയാനാകും. അപ്പോഴും പ്രധാന വിഷയത്തിലേക്ക് നാമാരും കടന്നു ചെല്ലുന്നില്ല.
ഒന്നു വാലാട്ടാന്‍ പോലും കഴിയാത്തവണ്ണം വാഹനങ്ങളില്‍ കുത്തിനിറച്ച് അറവുശാലയിലേക്ക് കൊണ്ട്പോകുന്ന മാടുകളോട് കാണിക്കുന്ന അനുകമ്പയും നാം കുട്ടികളോട് കാണിക്കുന്നില്ല.വീട്ടുമുറ്റത്തെ സ്കൂളുകളെ മറന്നാണ് നാം പത്തും ഇരുപതും മൈല്‍ അകലെ "നിലവാരമുള്ള" സ്കൂളുകളിലേക്ക് കുഞ്ഞുങ്ങളെ അയക്കുന്നത്.

12/7/2009 ലെ ദേശാഭിമാനി വാരാന്ത്യപ്പതിപ്പില്‍ കെ.ഗിരീഷ്എഴുതിയ ലേഖനത്തില്‍ നിന്നും എടുത്ത ഒരു ഭാഗമാണ് മേല്‍ കൊടുത്തത്.
പ്രതികരിക്കുമല്ലോ?

blog comments powered by Disqus