ഒരു സമചതുരാകൃതിയിലുള്ള പേപ്പറിനെ എങ്ങനെ മൂന്നായി മടക്കാം?

>> Tuesday, July 28, 2009


ഴിഞ്ഞ ദിവസം സുനില്‍ പ്രഭാകര്‍ സാര്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടിയോ? ഒരു സമചതുരപേപ്പറിനെ കൃത്യം മൂന്നാക്കി മടക്കാനാകുമോ എന്നായിരുന്നു ചോദ്യം. ആരും അതിന് ഉത്തരം പറഞ്ഞു കണ്ടില്ല. അതു കൊണ്ട് നമുക്ക് ആ പ്രശ്നത്തിന്റെ പരിഹാരത്തിലേക്ക് കടക്കാം. ഒരു സമചതുരപേപ്പറിനെ കൃത്യം രണ്ടാക്കി മടക്കി ഒരു വശത്ത് മാര്‍ക്ക് ചെയ്യുക. എന്നിട്ട് ആ വശത്തിന്റെ എതിര്‍ മൂലയെ ആ മാര്‍ക്കില്‍ മുട്ടിച്ച് മടക്കുക. അതിന്റെ ഇടതുവശത്തുള്ള വശത്ത് എവിടെയാണോ ഈ മടക്കിയവശം മുട്ടുന്നത് അതായിരിക്കും കൃത്യം മൂന്നിലൊന്ന് ഭാഗം. അത്രയ്ക്ക് മനസ്സിലായില്ല അല്ലേ. താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് നോക്കൂ.തീര്‍ന്നില്ല, ഇതിന്റെ പിന്നിലുള്ള ഗണിതം ആര്‍ക്കെങ്കിലും പറയാമോ?

Click here for the origami technic in Square paper

ശതം എന്ന വാക്കിന് അര്‍ത്ഥമറിയാമല്ലോ. നൂറ്. അപ്പോള്‍ മാനമോ? ഗണിതവുമായി ബന്ധപ്പെട്ട് മാനത്തിന് ഉള്ള അര്‍ത്ഥം അളവ് എന്നാണ്. അപ്പോള്‍ ശതമാനം എന്നാല്‍ നൂറിനെ ആധാരമാക്കിയുള്ള അളവ് എന്നാണ്. അപ്പോള്‍ ശതമാനവുമായി ബന്ധപ്പെട്ട ഒരു ചോദ്യം കൂടി. 200 ന്റെ 75 ശതമാനത്തിന്റെ 50 ശതമാനത്തിന്റെ 25 ശതമാനം എത്രയാണ്?

blog comments powered by Disqus