2009 August: A special Month?
>> Sunday, August 30, 2009
ഓണത്തിന്റെ ഉന്മേഷത്തോടെ ഇന്ന് ബ്ലോഗിന്റെ മെയില്‍ ബോക്സ് തുറന്നപ്പോള്‍ വളരെ രസകരമായ ഒരു മെയിലാണ് കണ്ടത്. ഈ മാസത്തിനു മാത്രം അവകാശപ്പെടാനാവുന്ന ഒരു രസകരമായ പ്രത്യേകതയെന്ന പേരില്‍ ജെല്‍സണ്‍ എന്ന അദ്ധ്യാപകനാണ് ഈ മെയില്‍ നമുക്ക് അയച്ചു തന്നിരിക്കുന്നത്.
2009 ലെ ആഗസ്റ്റ് മാസത്തിന് മറ്റു മാസങ്ങള്‍ക്കൊന്നും ലഭിക്കാത്ത അപൂര്‍വ്വമായ ഒരു ഭാഗ്യം സിദ്ധിച്ചിരിക്കുന്നുവത്രേ. കാരണം ഈ മാസം 5 ശനിയാഴ്ച്ചയും 5 ഞായറാഴ്ച്ചയും 5 തിങ്കളാഴ്ച്ചയും ഉണ്ടത്രേ. ഇതെല്ലാം കൂടി ഒരു മാസത്തില്‍ ഒത്തു വരണമെങ്കില്‍ 823 വര്‍ഷം കഴിയണമെന്നാണ് മെയിലില്‍ പറയുന്നത്.
പ്രിയപ്പെട്ട കുട്ടികളേ, ഒരു കൊച്ചു പ്രൊജക്ട് നിങ്ങള്‍ക്കു നല്‍കുകയാണ്. ഈ പ്രസ്താവന ശരിയാണോ? ഈ ആഗസ്റ്റ് മാസത്തില്‍ മേല്‍പ്പറഞ്ഞ വിധം 5 ശനിയാഴ്ച്ചയും 5 ഞായറാഴ്ച്ചയും 5 തിങ്കളാഴ്ച്ചയും ഉണ്ടെന്നുള്ളത് വാസ്തവം. പക്ഷെ ഇത് 823 വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ സംഭവിക്കൂയെന്ന് പറഞ്ഞിരിക്കുന്നത് ശരിയോ? ബ്ലോഗിലേക്ക് ഉത്തരം അയക്കുമല്ലോ. അദ്ധ്യാപകര്‍ക്കും കമന്റ് ചെയ്യാം.