ചന്ദ്രക്കലയുടെയും സമചതുരത്തിന്റെയും വിസ്തീര്‍ണ്ണം തുല്യമാണ്...
>> Monday, August 24, 2009
ഒട്ടേറെ പേര് അതിന് ഉത്തരം നല്‍കിയിരുന്നു. തൃശൂര്‍ പെരിങ്ങോട്ടുകര GHSS ലെ സത്യഭാമ ടീച്ചര്‍, നീലേശ്വരം എടത്തിനല് നിന്നും SM, വട്ടെനാട് GVHSS ലെ മുരളീധരന് സാര്‍, പി.എ ജോണ്‍ സാര്‍ എന്നിവര്‍ ശരിയുത്തരം അയച്ചു തന്നിരുന്നു. ഉത്തരത്തിലേക്ക്...
സമചതുരത്തിന്റെ വിസ്തീര്‍ണം = x2
A കേന്ദ്രമായ വൃത്തത്തിന്റെ ആരം = √2x
crescent ന്റെ മറ്റേയഗ്രം E എന്ന് രേഖപ്പടുത്തുക
ഇപ്പോള്‍ C,B,E എന്നീ ബിന്ദുക്കള്‍ ഒരു നേര്‍രേഖയിലാണ്
< ABE= 90o (<ABCയും < ABEയും രേഖീയജോഡികളാണ് )
ത്രികോണം ABE ഒരു സമപാര്‍ശ്വമട്ടത്രികോണമാണ്
AB= BE ആയതിനാല്‍ < BAE = <AEB = 45o
ത്രികോണം ABC ഒരു സമപാര്‍ശ്വമട്ടത്രികോണമാണ്
AB = BC ആയതിനാല്‍ < BAC=
ഇവിടെ
AEC എന്ന സെക്ടറിന്റെ വിസ്തീര്‍ണം = π * √2x * √2x * (90/360)
= 1/2 πx2
B കേന്ദ്രമായ വൃത്തത്തിന്റെ ആരം = x
അതുകൊണ്ട് EQC എന്ന ചാപം ഒരു അര്‍ദ്ധവൃത്തമാണ്.
അതിന്റെ വിസ്തീര്‍ണം = π *x *x * (180/360) = 1/2πx2
= x2
രണ്ടു സെക്ടറുകളുടേയും പൊതുവായ ഭാഗത്തിന്റെ വിസ്തീര്‍ണം = സെക്ടര്‍ AEC യുടെ വിസ്തീര്‍ണം -ത്രികോണം AEC യുടെ വിസ്തീര്‍ണം
= 1/2πx2 – x2
=1.14/2 x2
crescent ന്റെ വിസ്തീര്‍ണം = B കേന്ദ്രമായ അര്‍ദ്ധവൃത്തത്തിന്റെ വിസ്തീര്‍ണം -
രണ്ടു സെക്ടറിന്റേയും പൊതുവായ ഭാഗം
= 1/2πx2- 1.14/2 x2
= x2
അതായത് ചന്ദ്രക്കലയുടേയും സമചതുരത്തിന്റെയും വിസ്തീര്‍ണം തുല്യമാണ്.
ഈ ചോദ്യത്തെ ആധാരമാക്കിയുള്ള Kig ഫയല്‍ Download ചെയ്യാന്‍ ഇവിടെ Click ചെയ്യുക