ഒരു ചതുരത്തെ അതേ പരപ്പളവുള്ള സമചതുരമാക്കി മാറ്റാമോ?
>> Thursday, August 13, 2009
വരാപ്പുഴ എച്ച്.ഐ.ബി.എച്ച്.എസിലെ ഗണിതശാസ്ത്ര അദ്ധ്യാപകനായ പി.എ ജോണ്‍ സാര്‍ നമ്മുടെ വായനക്കാര്‍ക്ക് വേണ്ടി ഒരു ചോദ്യം നമ്മുടെ പോസ്റ്റല്‍ വിലാസത്തില്‍ അയച്ചു തന്നിട്ടുണ്ട്. ഇന്ന് നമുക്കത് പങ്കു വെക്കാം. ഇതോടൊപ്പം തന്നെ ചരടിന്റെ നീളം കണ്ടെത്താമോ എന്ന ചോദ്യത്തിന്റെ ഉത്തരവും കൃത്യമായി തന്നെ വരച്ച് കണ്ടെത്തി അദ്ദേഹം നമുക്കയച്ചു തന്നിട്ടുണ്ട്. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍.
ഇത് 5സെ.മീറ്റര്‍ നീളവും 2 സെ.മീറ്റര്‍ വീതിയുമുള്ള ഒരു ചതുരക്കടലാസ് ആണ്. ഇതിന്റെ പരപ്പളവ് (വിസ്തീര്‍ണം) 10 ച.സെ.മീ ആണല്ലോ? ഇത് പരമാവധി 4 തവണവരെ മുറിക്കാം. ഇങ്ങനെ മുറിച്ചു കിട്ടുന്ന കഷണങ്ങള്‍ ചേര്‍ത്തു വെച്ച് സമചതുരം രൂപീകരിക്കാമോ? പക്ഷെ പരപ്പളവിന് മാറ്റം വരുത്. അതായത് 10 ച.സെ.മീ വിസ്തീര്‍ണമുള്ള സമചതുരം തന്നെയായിരിക്കണം ചേര്‍ത്തു വെക്കുമ്പോള്‍ ലഭിക്കേണ്ടത്. ഉത്തരം ഗണിതപരമായി സമര്‍ഥിക്കുകയും വേണം.
ഈ ചോദ്യത്തിന്റെ ഉത്തരം ഞങ്ങളുടെ വിലാസത്തില്‍ അയച്ചു തരുമല്ലോ. ഒപ്പം ഇതു പോലുള്ള ചോദ്യങ്ങളും അയക്കാം. ഈ ചോദ്യത്തിന്റെ ഉത്തരം അടുത്തയാഴ്ച ഇതേ ദിവസം പ്രസിദ്ധീകരിക്കും. ഒപ്പം ശരിയുത്തരം അയച്ചവരുടെ പേരുകളും.
കത്തുകളയക്കേണ്ട വിലാസം : എഡിറ്റര്‍, ബ്ലോഗ് വിശേഷം, എടവനക്കാട്-682502, എറണാകുളംഇ-മെയില്‍ വിലാസം mathsekm@gmail.com