ക്ലസ്റ്ററുകളില്‍ നമ്മുടെ ബ്ലോഗിനെ പരിചയപ്പെടുത്തണേ....
>> Wednesday, August 19, 2009
ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ക്ലസ്റ്ററുകളില്‍ നമ്മുടെ ബ്ലോഗിനെ പരിചയപ്പെടുത്തണം എന്ന ഒരു ആവശ്യം സ്നേഹപൂര്‍വ്വം ഉന്നയിക്കട്ടെ. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള കേരളത്തിലെ അദ്ധ്യാപകരുടെ കൂട്ടായ്മ എന്ന ലക്ഷ്യമായിരുന്നു നമ്മുടേത്. ഐ.ടി അറ്റ് സ്ക്കൂളിന്റേയും മാസ്റ്റര്‍ ട്രെയിനര്‍മാരുടെയും അഭ്യുദയ കാംക്ഷികളായ അദ്ധ്യാപകരുടേയും സഹകരണത്തോടെ നമ്മള് ആ ലക്ഷ്യത്തിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. ദിവസേന ബ്ലോഗ് സന്ദര്‍ശിക്കുന്നവരുടെയും നമ്മുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്നവരുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുന്നത് തന്നെ അതിന് മികച്ച ഉദാഹരണം. ഇരുപത്തയ്യായിരം ഹിറ്റുകള്‍ എന്ന നിലയിലേക്ക് നമ്മള് വളരെ വേഗം അടുത്തു കൊണ്ടിരിക്കുന്നു. അദ്ധ്യാപകരും വിദ്യാഭ്യാസവിഷയങ്ങളില്‍ തല്പരുമായ വ്യക്തികളുമാണ് (വിദേശങ്ങളിലടക്കമുള്ളവര്) ഈ ബ്ലോഗിന്റെ ശക്തി. ഒപ്പം സപ്പോര്‍ട്ട് നല്കിക്കൊണ്ടിരിക്കുന്ന വിവിധ വിഷയങ്ങളിലെ പ്രഗത്ഭരായ വ്യക്തിത്വങ്ങളും നമുക്കൊരു ധൈര്യം തന്നെയാണ്... ഏത് പരിഹരിക്കപ്പെടാനാവാത്ത ഗണിത- ഗണിതേതരപ്രശ്നങ്ങള്ക്കും ഒരു മറുപടി ലഭിക്കുമെന്ന് ഇന്ന് ഞങ്ങള്‍ക്കും ധൈര്യം വന്നുതുടങ്ങിയിരിക്കുന്നു. അതിന് നിങ്ങളേവര്‍ക്കും നന്ദി പറയട്ടെ. ഇത് കേരളത്തിലെ ഓരോ അദ്ധ്യാപകരിലേക്കും എത്തണം. അദ്ധ്യാപകര്‍ അറിയേണ്ട എല്ലാ വിവരങ്ങളും അന്നന്നു തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാറുണ്ടെന്ന് നമ്മുടെ ബ്ലോഗിലെ "Downloads" മെനു പരിശോധിച്ചാല്‍ മനസ്സിലാക്കാം. വിദ്യാഭ്യാസവിഷയങ്ങളിലെ ചലനാത്മകതക്കും കൂട്ടായ്മക്കുമായി നമുക്ക് ഒരുമിച്ചു മുന്നേറാം. നിങ്ങളുടെ കണ്ടെത്തലുകള്‍ അഭിപ്രായങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് ഈ ബ്ലോഗ്. ഇത് എല്ലാ അദ്ധ്യാപകരിലേക്കും എത്തിക്കാന്‍ ശ്രമിക്കുമല്ലോ.. ക്ലസ്റ്ററുകളാകട്ടെ അതിനുള്ള ആദ്യ വേദി.
Tangents, Circles എന്നീ പാഠങ്ങളിലെ ഗണിതപ്രശ്നങ്ങളടങ്ങിയ Dr.Geo ഫയലുകള്‍ ബ്ലോഗില്‍ ഉള്‍പ്പെടുത്തണമെന്ന് പല അദ്ധ്യാപകരും ആവശ്യപ്പെട്ടിരുന്നു. അതു പ്രകാരം കടമക്കുടി സ്ക്കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപകനും ഡി.ആര്.ജിയുമായ മുരളീധരന് സാര്‍ തന്റെ സ്ക്കൂളിലെ കുട്ടികള്‍ക്കു വേണ്ടി നിര്‍മ്മിച്ച ചില Dr.Geo ഫയലുകള്‍ നമുക്ക് അയച്ചു തന്നിട്ടുണ്ട്. ഇതു തന്നെയാണ് നമ്മുടെ ലക്ഷ്യവും. ഓരോ അദ്ധ്യാപകരും തങ്ങളുടെ ക്ലാസ് മുറികളില്‍ ചെയ്തു വിജയിച്ച പല ആശയങ്ങളും ഈ ബ്ലോഗിലൂടെ പങ്കു വെക്കുകയും അതു വഴി കേരളത്തിലെ എല്ലാ അദ്ധ്യാപകര്‍ക്കും അതില്‍ നിന്ന് മെച്ചപ്പെട്ടവ തെരഞ്ഞെടുക്കാനും കഴിയണം. Empowering എന്ന ലക്ഷ്യത്തിലേക്ക് നമുക്ക് എളുപ്പത്തില്‍ എത്തിച്ചേരാനും കഴിയട്ടെ എന്നാശംസിക്കുന്നു.
ഇതു പോലെ നിങ്ങള്‍ ക്ലാസ് റൂമില്‍ ചെയ്തു വിജയിച്ച ആശയങ്ങള്‍ നമുക്ക് ബ്ലോഗിലൂടെ പങ്കു വെക്കാനായി അയച്ചു തരുമല്ലോ.
വിലാസം : എഡിറ്റര്‍, ബ്ലോഗ് വിശേഷം, എടവനക്കാട് പി.ഒ, 682502, എറണാകുളം
mail us: mathsekm@gmail.com
Click here to Download the Maths Problems in Dr.Geo
Dr.Geo, Kig എന്നിവയുമായി ബന്ധപ്പെട്ട Geometry Browser നെക്കുറിച്ചുള്ള ആര്‍ട്ടിക്കിള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക