ഗണിത വിസ്മയം!!

>> Thursday, August 6, 2009


ഗണിതലോകത്തിന് വിസ്മയമേകി ആഗസ്ട് 7 എത്തി! നിങ്ങളുടെ വാച്ചില്‍ ദിവസവും മാസവുമൊക്കെ കാണിക്കുന്നുണ്ടെങ്കില്‍ നോക്കിക്കോളൂ. ഇന്ന് അതായത് 2009 ആഗസ്റ്റ് 7 -ം പകല്‍ 12 മണി, 34 മിനിററ് കഴിഞ്ഞ് 56 സെക്കന്റാകുമ്പോള്‍ ഈ അപൂര്‍വ്വനിമിഷത്തിന് നമ്മളേവരും സാക്ഷിയാകും! ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള എണ്ണല്‍ സംഖ്യകളാണ് ഈ നിമിഷത്തില്‍ ക്രമത്തില്‍ രേഖപ്പെടുത്തപ്പെടുക...!!! 12:34:56 07-08-09. രസകരം അല്ലേ.

ഗണിത വിസ്മയം തീര്‍ന്നില്ല കേട്ടോ. ഇതേ ദിവസം വൈകീട്ട് 4 മണി 5മിനിറ്റ് 6 സെക്കന്റ് ആകുമ്പോള്‍ സമയം ഇങ്ങനെയായിരിക്കും കാണിക്കുക. 04:05:06 07-08-09 ഇന്‍ഡ്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ബ്രിട്ടന്‍, ഫ്രാന്‍സ് അര്‍ജന്റീന, റഷ്യ, ജര്‍മ്മനി തുടങ്ങിയ നൂറ്ററുപതോളം രാജ്യങ്ങളില്‍ ഇതേ ക്രമത്തില്‍ സമയം രേഖപ്പെടുത്തും. പക്ഷേ ചില രാജ്യങ്ങള്‍ക്ക് ഈ ഭാഗ്യം ഇല്ലാതെയായി. ആദ്യം വര്‍ഷവും പിന്നീട് മാസം, ദിവസം എന്നിങ്ങനെ രേഖപ്പെടുത്തുന്ന ചൈന, ജപ്പാന്‍, ഇറാന്‍, സൗത്ത് ആഫ്രിക്ക മുതലായ രാജ്യങ്ങള്‍ക്കാണ് നഷ്ടസൗഭാഗ്യത്തെക്കുറിച്ചോര്‍ത്ത് തെല്ലെങ്കിലും വേദനിക്കേണ്ടി വരിക. എങ്കിലും സമയ ദേവത അവരെയും തീര്‍ത്തും നിരാശപ്പെടുത്തിയില്ല. സമയത്തില്‍ തലതിരിഞ്ഞവരെ തലതിരിഞ്ഞ ക്രമത്തില്‍ തന്നെ സമയം കടാക്ഷിക്കും. ഇതേ ദിവസം ഉച്ചക്ക് 12 മണി കഴിഞ്ഞ് 11 മിനിറ്റും 10 സെക്കന്റുമാകുമ്പോള്‍ 12:11:10 9-8-7എന്നായിരിക്കും അവരുടെ വാച്ചുകളില്‍ സമയം ദൃശ്യമാവുക. എങ്ങനെയുണ്ട് സമയത്തിന്റെ വികൃതികള്‍?

blog comments powered by Disqus