ഒരു സംഖ്യയുടെ മൂന്നാം കൃതി.

>> Monday, August 10, 2009


കൊഴുക്കല്ലൂര്‍ നിന്നും ജയരാജന്‍ വടക്കയില്‍ അയച്ചു തന്ന ഒരു ഗണിതവിസ്മയം നമുക്ക് പങ്കു വെക്കാം. ഇത്തരമൊരു രീതി നമ്മളില്‍ എത്ര പേര്‍ക്ക് അറിയാമെന്നറിയില്ല.

തൊരു സംഖ്യയുടെയും മൂന്നാം കൃതി തുടര്‍ച്ചയായുള്ള ഒറ്റ സംഖ്യകളുടെ തുകയായി എഴുതാന്‍ കഴിയും.
ഉദാ - 5 ന്റെ മൂന്നാം കൃതി 21+23+25+27+29 എന്നെഴുതാം. ഇനി തുടര്‍ച്ചയായുള്ള ഒറ്റ സംഖ്യകള്‍ എങ്ങനെ കണ്ടെത്താമെന്നു നോക്കാം. ഏതൊരു സംഖ്യയുടെ മൂന്നാം കൃതിയാണോ കാണേണ്ടത് , ആ സംഖ്യ കൊണ്ട് , അതില്‍ നിന്ന് ഒന്ന് കുറച്ചു കിട്ടുന്ന സംഖ്യയെക്കൊണ്ട് ഗുണിച്ച് 1 കൂട്ടുക. അപ്പോള്‍ ആദ്യം എഴുതേണ്ട ഒറ്റ സംഖ്യ കിട്ടും. ഇനി തുടര്‍ച്ചയായി ഒറ്റ സംഖ്യകള്‍ എഴുതിക്കോളൂ. കൃതി കാണേണ്ട സംഖ്യയുടെ അത്രയും തന്നെ എഴുതണമെന്നു മാത്രം. അവയുടെ തുക കണ്ടാല്‍ ഉത്തരമായി.
5 ന്റെ മൂന്നാം കൃതി കാണണമെന്നിരിക്കട്ടെ.
5 ല്‍ നിന്ന് 1 കുറച്ചാല്‍ 4
5 നെ 4 കൊണ്ട് ഗുണിച്ച് 1 കൂട്ടുക.
5x4+1 =21
ഇനി 21 മുതലുള്ള തുടര്‍ച്ചയായ 5 ഒറ്റ സംഖ്യകള്‍ എഴുതാം.
21,23,25,27,29 ഇവയുടെ തുക 5ന്റെ മൂന്നാം കൃതിക്ക് തുല്യമായിരിക്കും.
5 ന്റെ മൂന്നാം കൃതി = 125
21+23+25+27+29 =125
കൃതി കാണേണ്ട സംഖ്യയെ അതേ സംഖ്യ കൊണ്ടു തന്നെ ഗുണിക്കുക. കൃതി കാണേണ്ട സംഖ്യയില്‍ നിന്ന് 1 കുറച്ച സംഖ്യ ഗുണിച്ചു കിട്ടിയ സംഖ്യയുടെ കൂടെ കൂട്ടിയാല്‍ അവസാന സംഖ്യയായി.
5x5+4 =29.


7ന്റെ മൂന്നാം കൃതി = 343
7x6+1 =43
7x7+6 =55
43+45+47+49+51+53+55 = 343

------------------------------------------------------------------------------------------------------------------
ഇത്തരത്തിലുള്ള ഗണിത പ്രശ്നങ്ങള്‍ നിങ്ങളുടെ കയ്യിലുണ്ടോ ? 8,9,10 ക്ലാസുകളിലെ കുട്ടികള്‍ക്ക് ഉപകാരപ്പെടുന്ന പാഠപുസ്തകവുമായി ബന്ധപ്പെട്ട എന്തെങ്കിലും വ്യത്യസ്തമായ ചോദ്യങ്ങളുണ്ടോ ? നിങ്ങള്‍ കണ്ടെത്തിയ ഏതെങ്കിലും ഗണിത സമസ്യകളുണ്ടോ? ഉണ്ടെങ്കില്‍ അവ ഞങ്ങള്‍ക്കയച്ചു തരൂ. അത് ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കും. കേരളത്തിലെ അദ്ധ്യാപകരുടെ ചര്‍ച്ചയ്ക്കായി അവ മുന്നോട്ടു വെക്കാം.

അയക്കേണ്ട വിലാസം :
എഡിറ്റര്‍, ബ്ലോഗ് വിശേഷം, എടവനക്കാട്-682502, എറണാകുളം
mail us:
mathsekm@com

blog comments powered by Disqus