ഒരു ചെറിയ പ്രശ്നം........പരിഹാരവും!

>> Friday, August 7, 2009


പ്രശ്നം
ഒരു സിസ്ററത്തില്‍ ലിനക്സ് ബൂട്ട് ചെയ്യുമ്പോള്‍ file system error, type the root password for maintenance എന്ന വരിയില്‍ നില്ക്കുന്നു.
ഇതിനു പരിഹാരമന്വേഷിക്കുന്നു എറണാകുളം പൂത്തോട്ട കെ.പി.എം. ഹൈസ്കൂളില്‍ നിന്നും അനില്‍ സുധാകരന്‍ സാര്‍.....


പരിഹാരം
എന്തെങ്കിലും കാരണവശാല്‍ ലിനക്സ് ഫയല്‍ സിസ്ററത്തിന് തകരാറ് സംഭവിക്കുമ്പോഴാണ് ഇങ്ങിനെ വരുന്നത്.
പരിഹാരമായി പലരും വീണ്ടും ലിനക്സ് install ചെയ്യാറാണ് പതിവ്.
എന്നാല്‍ ഇതൊന്നു പരീക്ഷിക്കൂ....

മെസ്സേജില്‍ പറയുന്നതുപോലെ root password കൊടുക്കുക
Enter അടിക്കുക
ചില 'എഴുത്തുകുത്തുകള്‍ക്കു' ശേഷം # ല്‍ വന്നു നില്‍ക്കും
അപ്പോള്‍ fsck എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക (file system checking)
വരുന്ന ഓരോ മെസ്സേജിനും y കൊടുക്കുക (yes)
അവസാനം വീണ്ടും # ല്‍ വന്നു നില്‍ക്കും
reboot കൊടുക്കുക.
ഇപ്പോള്‍ ശരിയായിക്കാണണം !
ഇല്ലെങ്കില്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചോളൂ...
(പരിഹാരമായാലും ഇല്ലെങ്കിലും ആ വിവരം commentലൂടെ അറിയിക്കണേ അനില്‍ സാറേ...)
(Thanks to Sri. T.K. Rasheed, Master Trainer, Tirur for this Tip)


blog comments powered by Disqus