കോണുകള്‍ കണ്ടെത്തിയോ?
>> Wednesday, August 19, 2009
ABCD എന്ന ചക്രീയ ചതുര്‍ഭുജത്തില്‍ AB II CD ആണ്. കോണ്‍ B = 550 ആയാല്‍ ചതുര്‍ഭുജത്തിലെ മറ്റു കോണുകള്‍ കണക്കാക്കുകയെന്നായിരുന്നു നീമ അംബ്രോസിന്റെ ചോദ്യം.
ഈ ചോദ്യത്തിന് വട്ടനാട് GVHSS ലെ മുരളീധരന്‍ മാഷ്, വിജയന്‍ മാഷ്, തെസ്മി തോമാസ്, രചന എന്നിവര്‍ കൃത്യമായ ഉത്തരങ്ങള്‍ നല്‍കിയിട്ടുണ്ട്. മെയിലിലും ധാരാളം പേര്‍ ഉത്തരം നല്‍കി.
ഉത്തരത്തിലേക്ക്
-------------------
രണ്ടു സമാന്തരരേഖകളെ ഒരു ഛേദകം ഛേദിക്കുമ്പോഴുണ്ടാകുന്ന പാര്‍ശ്വാന്തര കോണുകളുടെ തുക 180 ഡിഗ്രി.
അതുകൊണ്ട് കോണ്‍ C= 180-55 = 125
എങ്കില്‍ കോണ്‍ A= 180-125=500
കാരണം ചക്രീയ ചതുര്‍ഭുജത്തിലെ എതിര്‍കോണുകള്‍ അനുപൂരകങ്ങളായിരിക്കും.
അതു കൊണ്ടു തന്നെ കോണ്‍ D= 180-55=1250
ഇതു പോലെ തന്നെ എന്റെ ക്ലാസിലെ മഞ്ജുഷ എന്ന കുട്ടി ഒരു ഗണിതസമസ്യയുമായി വന്നു. ചോദ്യം ഇതായിരുന്നു. ഒരാള്‍ക്ക് 50 കാളകള്‍ ഉണ്ട്. അവയെ 9 കുറ്റികളില്‍ കെട്ടണം. എന്നാല്‍ ഓരോ കുറ്റിയിലും ഒറ്റസംഖ്യ മാത്രമേ വരാന്‍ പാടുള്ളു. എങ്കില്‍ ഓരോ കുറ്റിയിലും എത്ര കാളകള്‍ ഉണ്ടാകും?
പ്ലീസ്... എന്നെയൊന്ന് സഹായിക്കാമോ? ഉത്തരം കമന്റ്സില്‍ രേഖപ്പെടുത്തണേ......