ചരടിന്റെ നീളം...!!
>> Saturday, August 8, 2009
ഇത്തരമൊരു ചോദ്യത്തിന് വായനക്കാരില്‍ നിന്നും നല്ല പ്രതികരണം തന്നെയാണ് ലഭിച്ചത്. ചിലര്‍ അതിന് കമന്റ്സിലൂടെയും ഇ-മെയിലൂടെയും ഉത്തരം നല്‍കി. GVHSS വട്ടനാടിലെ സി.ആര്‍ മുരളീധരന്‍ സാര്‍, ശ്രീജിത്ത് സാര്‍, അസീസി വിദ്യാനികേതനിലെ ആഷ്ലിന്‍,റെജി,രാഘവന്‍ സാര്‍ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍. ചിലരാകട്ടെ ഫോണിലൂടെയും. ശരിയുത്തരം നല്‍കിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. തുടര്‍ന്നും കമന്റുകളുമായി രംഗത്തുണ്ടാകുമല്ലോ. ദിവസവും പോസ്റ്റുകള്‍ പ്രതീക്ഷിക്കുക. ഞങ്ങള്‍ കമന്റുകളും പ്രതീക്ഷിക്കും .... എന്തായാലും നമുക്കതിന്റെ ഉത്തരമൊന്നു പരിശോധിക്കാം.
ത്രികോണം ABC 10 സെന്റീമീറ്റര് വശമുള്ള സമഭുജത്രികോണമായിരിക്കുമല്ലോ.
കോണ്‍ EAF = 120 ഡിഗ്രി
അതുകൊണ്ട്, ചാപംEF ന്റെ ചാപനീളം= 2πX5X(120/360)= 2πX5X(1/3)= 10π/3 (π=P)
EF ന്റെ ചാപനീളം + GH ന്റെ ചാപനീളം + DI യുടെ ചാപനീളം = 3X(10/3)π = 10X3.14 = 31.4
അതു പോലെ DE+FG+HI= 10+10+10 = 30
ഇനി രണ്ട് അളവുകളും തമ്മില്‍ കൂട്ടിയാല്‍ മതി. 31.4+30=61.4 സെമീ
അതായത് ചരടിന്റെ നീളം 61.4 സെന്റീമീറ്റര്‍ ആയിരിക്കും.
എല്ലാ ദിവസവും പല പല വിഷയങ്ങള്‍ നാം ചര്‍ച്ച ചെയ്യാറുണ്ടല്ലോ. ഇനി മുതല്‍ നിങ്ങളുടെ സൃഷ്ടികളും ബ്ലോഗില്‍ പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ സംബന്ധമായ ഏത് വിഷയങ്ങളും ഇവിടെ പ്രസിദ്ധീകരിക്കും. രസകരങ്ങളായതും ഉത്തരം കിട്ടാത്തതുമായ പ്രശ്നങ്ങളെല്ലാം നമുക്കിവിടെ ചര്‍ച്ച ചെയ്യാം. പാഠപുസ്തകവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാകാം. സംശയങ്ങളാകാം. ലിനക്സ് വിഷയങ്ങളാകാം. ഓരോ വിഷയത്തിലും പ്രമുഖരും പ്രഗത്ഭരുമായ നിരവധി പേര്‍ നമ്മുടെ സംശയങ്ങള്‍ക്കു മറുപടി നല്‍കാനുണ്ട്. ബ്ലോഗ് പോസ്റ്റില്‍ സൂചിപ്പിക്കുന്നതിനായി കത്തില്‍ താങ്കളുടെ പേരും സ്ക്കൂളിന്റെ പേരും സൂചിപ്പിച്ചിട്ടുണ്ടാകുമല്ലോ. വിലാസം ചുവടെ ചേര്‍ത്തിരിക്കുന്നു.
Send your articles to "Editor, Blog Vishesham, Edavanakad-682502, Ernakulam Dt"
or Mail to mathsekm@gmail.